മികച്ച സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിൽ വജ്ര, സുവര്‍ണ, രജത പുരസ്കാരം നല്‍കും. ആദ്യഘട്ടത്തിൽ ആശുപത്രികള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, വിവര സാങ്കേതിക വിദ്യ, പണമിടപാട് സ്ഥാപനങ്ങള്‍, ഫാക്ടറികൾ എന്നീ മേഖലകളിലാണ് ഗ്രേഡിംഗ് നടപ്പാക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം, ഉപഭോക്താക്കാള്‍ക്ക് മികച്ച സേവനം, ശുചിത്വപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുകയും മെച്ചപ്പെട്ട തൊഴിലാളി-തൊഴിലുടമാ ബന്ധം വളര്‍ത്തിയെടുക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.