ഭവനം ഫൗണ്ടേഷൻ ഓഫ് കേരള വഴി വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന തുച്ഛ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിന് നടപടി. കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്കായി കുറഞ്ഞ ചിലവിൽ രണ്ട് കിടപ്പുമുറികളുള്ള ഫ്ളാറ്റുകൾ നിര്‍മിച്ചു നല്‍കുന്ന ജനനി പദ്ധതിയുടെ ആദ്യ പ്രൊജക്ട് ഇടുക്കി ജില്ലയിലെ അടിമാലിയിൽ പൂര്‍ത്തിയായി. 645 സ്ക്വയര്‍ഫീറ്റ് വീതമുള്ള 215 ഫ്ളാറ്റുകളാണ് പൂര്‍ത്തീകരിച്ചത്.

പുതിയ പദ്ധതികള്‍

  • മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ അവാർഡ്.
  • ലേബർ ഡാറ്റാ ബാങ്ക്.
  • നഗരങ്ങളിൽവനിതാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റുകൾ.