പുതിയ തൊഴിൽനയം

സംതൃപ്തവും സദാ പ്രവര്‍ത്തന നിരതവുമായ തൊഴിൽമേഖല സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയുടെയും സമഗ്ര വികസനത്തിന്റെയും നിര്‍ണായക ഘടകങ്ങളിൽ ഒന്നാണ്.  ഈ ലക്ഷ്യം കൈവരിക്കുവാനായി പുതിയ തൊഴിൽനയം നടപ്പാക്കും.

ആനുകൂല്യങ്ങള്‍

 • കര്‍ഷക തൊഴിലാളി ക്ഷേമപെന്‍ഷൻ അര്‍ഹതാ വരുമാന പരിധി 11000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
 • ക്ഷേമപെന്‍ഷനുകൾ 600-ൽ നിന്ന് 1100 രൂപയായി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാർ ധനസഹായത്തോടെ 1,52,857 ഗുണഭോക്താക്കള്‍ക്കായി 345,79,24,400 രൂപയും വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ തനതുഫണ്ട് ഉപയോഗിച്ച് 303738 ഗുണഭോക്താക്കള്‍ക്കായി 640,89,50911 രൂപയും വിതരണം ചെയ്തു. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി പെന്‍ഷൻ സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ 2000 രൂപ മുതൽ 5000 രൂപ വരെയായി ഉയര്‍ത്തി.
 • മരണപ്പെട്ട 120 തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 25000 രൂപ വീതം എസ്റ്റേറ്റ് തൊഴിലാളി ആശ്വാസ പദ്ധതി പ്രകാരം ധനസഹായം.
 • 1150 ഗുണഭോക്താക്കള്‍ക്കായി 43,50,000 രൂപ അസംഘടിത മേഖലയിലെ ദിവസവേതന തൊഴിലാളികള്‍ക്കുള്ള ആശ്വാസ പദ്ധതി പ്രകാരം സഹായം.
 • പൂട്ടിക്കിടക്കുന്ന കയര്‍, തോട്ടം, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഫാക്ടറികൾ എന്നിവടങ്ങളിലെ തൊഴിലാളികള്‍ക്ക് എക്സ്-ഗ്രേഷ്യാ ധനസഹായം.
 • പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് പ്ലാന്റേഷൻ റിലീഫ് കമ്മറ്റി മുഖേന ഓണക്കിറ്റുകളുടെ വിതരണം.
 • പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഓണക്കാലത്ത് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും 10 കി. അരിയും വിതരണം ചെയ്തു.
 • ഇന്‍കം സപ്പോര്‍ട്ട് സ്കീം അനുസരിച്ച് ഈറ്റ, കാട്ടുവള്ളി, കയര്‍, കൈത്തറി, മത്സ്യബന്ധനം എന്നീ പരമ്പരാഗത മേഖലകളിലെ 4,31,009 തൊഴിലാളികള്‍ക്ക് 69,86,37,250 രൂപ വിതരണം ചെയ്തു.
 • നഴ്സുമാര്‍ക്ക് കുറഞ്ഞത് 20000 രൂപ പ്രതിമാസ വേതനം ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.
 • മരംകയറ്റ തൊഴിലാളി പെന്‍ഷൻ പദ്ധതി. 36533 പേര്‍ക്ക് 4,04,31000 രൂപ വിതരണം ചെയ്തു.
 • ക്ഷേമനിധി ബോര്‍ഡുകളിലൂടെ 2455 സ്ത്രീകള്‍ക്ക് മൂന്നു കോടി രൂപയുടെ പ്രസവാനുകൂല്യം.

നിയമനടപടികൾ

 • ഇക്കാലയളവിലുണ്ടായ 9395 തൊഴിൽതര്‍ക്കങ്ങളിൽ5139 എണ്ണത്തിനും ചര്‍ച്ചകളിലൂടെ പരിഹാരം.
 • 86536 പരിശോധന, 13334 പ്രോസിക്യൂഷൻ 16887 ക്ലെയിം പെറ്റീഷന്‍, വിവിധ മേഖലകളിൽപ്രത്യേക മിന്നൽപരിശോധന
 • ബാലവേല നിര്‍മാര്‍ജ്ജനം ചെയ്യുന്നതിൻ ടാസ്ക് ഫോഴ്സ്.