തൊഴിൽനൈപുണ്യ വികസനത്തിന് സര്‍ക്കാർ ഉയര്‍ന്ന പരിഗണന നല്‍കുന്നു. യുവാക്കളുടെ തൊഴില്‍പരമായ കഴിവ് വര്‍ധിപ്പിക്കുന്നതിനും വിദഗ്ധ പരിശീലനം നല്‍കുന്നതിനുമായി കേരള അക്കാദമി ഫോർ സ്കിൽ എക്സലന്‍സിനെ സംസ്ഥാന നൈപുണ്യ വികസന മിഷനായി ചുമതലപ്പെടുത്തി.

തൊഴിൽ മേഖലയിലെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി യുവാക്കളെ സജ്ജമാക്കുകയാണ് ലക്ഷ്യം. നൈപുണ്യശേഷി വികസനത്തിനായി തുടര്‍ച്ചയായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ രംഗത്ത് ഗവേഷണസംരംഭങ്ങള്‍, നൂതന ആശയങ്ങൾ തുടങ്ങിയവ പരിപോഷിപ്പിക്കുന്നതിനായി വേള്‍ഡ് സ്കില്‍സ് ലൈസിയം സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്.