തോട്ടംമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിയമിതനായ ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച ഉന്നതതല കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങൾ സര്‍ക്കാർ പരിശോധിച്ചുവരികയാണ്.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം പ്ലാന്‍റേഷൻ ലേബർ കമ്മിറ്റിയുടെ ശുപാര്‍ശകൾകൂടി പരിഗണിച്ച് വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടു. തോട്ടം മേഖലയിൽ ഭവനരഹിതരായ  തൊഴിലാളികള്‍ക്ക് 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകൾ നിര്‍മിച്ചുനല്‍കുന്ന പദ്ധതി ആരംഭിക്കും.