കേരളം ഇന്ന് തൊഴിൽസൗഹൃദവും നിക്ഷേപക സൗഹൃദവുമായ സംസ്ഥാനം എന്ന പദവിയിൽ എത്തിയിരിക്കുകയാണ്. സംതൃപ്തമായ തൊഴില്‍മേഖല, തൊഴിൽസുരക്ഷ, തൊഴിലാളികളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും പുതിയ  തൊഴിൽ  സംസ്കാരം-ഇതാണ് സര്‍ക്കാർ ലക്ഷ്യമാക്കിയത്.  ഈ ലക്ഷ്യത്തിലേക്ക് ഏറെ മുന്നേറാൻ കഴിഞ്ഞു എന്നത് ഈ സര്‍ക്കാർ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴുള്ള അഭിമാനകരമായ അനുഭവമാണ്.

പുതിയ തൊഴില്‍സംസ്കാരം സൃഷ്ടിക്കുകയാണ് സര്‍ക്കാർ ലക്ഷ്യം. മിനിമം വേതന നിയമം കര്‍ശനമായി നടപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നുമുതൽ സംസ്ഥാനത്ത് പൂര്‍ണമായും ഇല്ലാതാവുകയാണ്. ശാസ്ത്ര-സാങ്കേതിക വൈജ്ഞാനിക രംഗത്തെ മാറ്റങ്ങള്‍ക്കനുസൃതമായി തൊഴിലാളികളുടെയും തൊഴിലന്വേഷകരുടെയും തൊഴിൽ നൈപുണ്യശേഷി വര്‍ധിപ്പിക്കുന്നതിൻ സര്‍ക്കാർ മുന്‍ഗണന നല്‍കുന്നു.

ലഹരിമുക്തമായ സമൂഹം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാർ ശക്തമായ ഇടപെടലും ബോധവത്കരണപ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.