• രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന/ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം രജിസ്ട്രേഷനിൽ വൻവര്‍ധനവ്.  3484724 കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ക്ക് സൗജന്യ ചികിത്സ.
  • ചിസ് പ്ലസ് പദ്ധതി പ്രകാരം 102498 ഗുണഭോക്താക്കള്‍ക്കായി 83,58,70,745 രൂപയുടെ ചികിത്സാ ആനുകൂല്യം. 60 വയസ്സിൻ മുകളിൽപ്രായമുള്ള മുതിര്‍ന്ന പൗരന്മാരുള്ള 17,35,567 കുടുംങ്ങള്‍ക്ക്പദ്ധതി പ്രകാരം 30000 രൂപയുടെ അധിക ചികിത്സ.
  • 18 മുതൽ 50 വയസ് വരെ പ്രായമുള്ള അംഗങ്ങള്‍ക്ക് അപകടമരണത്തിന് 75000 രൂപയിൽനിന്ന് നാലു ലക്ഷം രൂപയായും സ്വാഭാവിക മരണത്തിന് 30000- രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായും പൂര്‍ണ്ണമായ അംഗവൈകല്യത്തിന് 75000 രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപയായും ഭാഗിക അംഗവൈകല്യത്തിന് 37500 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായും ഉയര്‍ത്തി.