അതിഥി (ഇതര സംസ്ഥാന) തൊഴിലാളികള്‍ക്കുവേണ്ടി സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷാ പദ്ധതി ‘ആവാസ് ’  നടപ്പാക്കി. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽനിലവിൽവന്ന പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷയും 15000 രൂപ വരെ സൗജന്യ ചികിത്സാ സഹായവും ലഭിക്കും. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിലധികം തൊഴിലാളികൾ  ഇതുവരെ രജിസ്റ്റർ ചെയ്തു.

അതിഥി തൊഴിലാളികള്‍ക്കുവേണ്ടി ‘ശ്രമിക് ബന്ധു’ പേരിൽ ഫെസിലിറ്റേഷൻ സെന്‍ററുകൾ തിരുവനന്തപുരത്തും പെരുമ്പാവൂരിലും പ്രവര്‍ത്തനമാരംഭിച്ചു. സെന്‍ററുകൾ മറ്റ് ജില്ലകളിലും ആരംഭിക്കാൻ നടപടി.  കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കാൻ അപ്നാഘർ പദ്ധതി ആവിഷ്കരിച്ചു. പാലക്കാട് കഞ്ചിക്കോട് പ്രവൃത്തി പൂര്‍ത്തിയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്   എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും.