ലഹരിക്കെതിരെ 

 • മദ്യവര്‍ജ്ജന ബോധവത്കരണ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന ലഹരിവര്‍ജന മിഷൻ ‘വിമുക്തി’ പദ്ധതിക്ക് രൂപം നല്‍കി.
 • കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ അന്തരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ ഡീ-അഡിക്ഷൻ സെന്‍റർ സ്ഥാപിക്കും.
 • കഞ്ചാവ്, മയക്കുമരുന്നുകൾഎന്നിവക്കെതിരെ ശക്തമായ നടപടി. എന്‍.ഡി.പി.എസ് കേസുകൾ എടുക്കുന്നതിൽപ്രത്യേക ജാഗ്രത. ഈ സര്‍ക്കാർ അധികാരമേറ്റ ശേഷം 9064 എന്‍.ഡി.പി.എസ് കേസ് എടുത്തു. ഇത് സര്‍വകാല റിക്കാര്‍ഡാണ്.
 • പുതിയ മദ്യനയത്തിലൂടെ വ്യാജമദ്യം വന്‍തോതിൽ കുറഞ്ഞു. എന്‍ഫോഴ്സ്മെന്റ് നടപടികൾ ശക്തിപ്പെടുത്തി. ഈ സര്‍ക്കാർ അധികാരത്തിൽ വന്നശേഷം 39913 അബ്കാരി കേസുകൾരജിസ്റ്റർ ചെയ്തു.
 • വിദ്യാലയങ്ങളിൽ മദ്യത്തിനെതിരായ ബോധവത്കരണം ശക്തമാക്കി. മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 ആയി ഉയര്‍ത്തി നിശ്ചയിച്ചു.
 • സംസ്ഥാനത്ത് ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതിൻ നടപടി സ്വീകരിച്ചുവരുന്നു.
 • എക്സൈസ് വകുപ്പിന്റെ ആധുനികവത്കരണത്തിനും ശാക്തീകരണത്തിനുമായി പദ്ധതികൾആവിഷ്കരിച്ചു.
 • ഉദ്യോഗസ്ഥരുടെ അംഗബലം കാലോചിതമായി പരിഷ്കരിച്ചു. പുതിയ 12 താലൂക്കുകളിൽ ആറിടത്ത് എക്സൈസ് സര്‍ക്കിൾഓഫീസ് അനുവദിച്ചു. ഇവയ്ക്കായി 84 തസ്തിക സൃഷ്ടിച്ചു.
 • ഇടുക്കി ദേവികുളത്തും മലപ്പുറത്ത് നിലമ്പൂരിലും ജനമൈത്രി സര്‍ക്കിൾഓഫീസ്  അനുവദിച്ചു. ജനമൈത്രി സര്‍ക്കിൾഓഫീസിനായി 20 തസ്തിക അനുവദിച്ചു.
 • എല്ലാ എക്സൈസ് റെയിഞ്ച് ഓഫീസിലും ഒരാൾ വീതം എന്ന നിലയിൽ138 വനിതാ സിവിൽ എക്സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ചു.
 • 414 വനിതാ സിവിൽ എക്സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി പുരോഗമിക്കുന്നു.
 • വനിതാ പട്രോൾ സ്ക്വാഡിനായി നൂറ് സ്കൂട്ടറുകൾ വാങ്ങി.
 • കോട്ടയം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിൽ 50 കോടിരൂപ ചെലവിൽ എക്സൈസ് ടവറുകൾസ്ഥാപിക്കും.
 • പ്രധാന ചെക്ക് പോസ്റ്റുകളിൽ കണ്ടെയ്നർ മോഡ്യൂൾ, സിസിടിവി ക്യാമറ തുടങ്ങിയവ സ്ഥാപിച്ചു. മേജർ ചെക്ക് പോസ്റ്റുകളിൽ സ്കാനർ സ്ഥാപിക്കാൻ നടപടി.
 • എക്സൈസ് അക്കാദമിയുടെ ആധുനികവത്കരണ നടപടികൾ പുരോഗമിക്കുന്നു.
 • വ്യാജമദ്യത്തിനെതിരെ ഉത്തരമേഖല കേന്ദ്രീകരിച്ചുള്ള എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് മൊബൈൽ മദ്യപരിശോധനാ ലാബറട്ടറി പ്രവര്‍ത്തനമാരംഭിച്ചു.