• ഇ.എസ്.ഐ പദ്ധതി 14 ജില്ലകളിലും പൂര്‍ണമായും നടപ്പിലാക്കി. രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം 2016 മെയ് മാസത്തിൽ 8 ലക്ഷം ആയിരുന്നു. ഇത് 9.64 ലക്ഷം ആയി.
  • 18 പുതിയ ഇ.എസ്.ഐ ഡിസ്പെന്‍സറികൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു. അതിനായി 162 തസ്തികകൾ അനുവദിച്ചു
  • ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടറുകൾ എല്ലാ ഇ.എസ്.ഐ സ്ഥാപനങ്ങളിലും സ്ഥാപിച്ചുവരുന്നു.
  • ഹരിത മിഷനുമായി ചേര്‍ന്ന് ഇ.എസ്.ഐ ആശുപത്രികളിൽ ജൈവപച്ചക്കറി കൃഷി നടത്തിവരുന്നു. ഇതിൽനിന്ന് ലഭിക്കുന്ന പച്ചക്കറി ആശുപത്രികളിൽ കിടക്കുന്ന രോഗികള്‍ക്ക് ഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുന്നു. അധികമുള്ളവ ഹോര്‍ട്ടികോര്‍പ്പിന് നല്‍കുന്നു.
  • ഇ.എസ്.ഐ ഡിസ്പെന്‍സറികളിൽനിന്നും വിദഗ്ധ ചികിത്സയ്ക്ക് ഇ.എസ്.ഐ ആശുപത്രികളിൽ എത്തുന്ന ഗുണഭോക്താക്കള്‍ക്ക് 5 ദിവസത്തേക്ക് ആവശ്യമായ മരുന്ന് നല്‍കുന്നതിന് ഫാര്‍മസി ഔട്ട്‍ലെറ്റുകൾ ആരംഭിക്കുകയും അതിനായി 9 ഫാര്‍മസിസ്റ്റ് തസ്തികകൾ (കോണ്‍ട്രാക്റ്റ്) സൃഷ്ടിക്കുകയും ചെയ്തു.
  • സൂപ്പർ സ്പെഷ്യാലിറ്റി റഫറന്‍സിന് ഓണ്‍ലൈൻ സംവിധാനം ഏര്‍പ്പെടുത്തി.
  • മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് ഡ്രഗ് ടെസ്റ്റിംഗ് ലാബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു.
  • പേരൂര്‍ക്കട, ഫറോക്ക് ഇ.എസ്.ഐ ആശുപത്രികളിൽ കീമോതെറാപ്പി യൂണിറ്റ്
  • മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്.
  • മൊബൈൽ കാന്‍സർ ഡിറ്റെക്ഷൻ യൂണിറ്റ്