Loading

Day: April 24, 2018

4 posts

ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് മിനിമം വേതനം പ്രാവര്‍ത്തികമാക്കണം : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് മിനിമം വേതനം പ്രാവര്‍ത്തികമാക്കണം : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

സംസ്ഥാനത്തെ ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന്  സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം സംബന്ധിച്ച് സെക്രട്ടേറിയറ്റ് പി.ആര്‍.ചേംബറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതവുമായി  ബന്ധപ്പെട്ടു കിടക്കുന്ന നിര്‍ണായക മേഖലയാണ് ആതുരശുശ്രൂഷാരംഗം.

തൊഴിലാളികളുടെ മെച്ചപ്പെട്ട സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കഴിയണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴിലാളികളുടെ മെച്ചപ്പെട്ട സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കഴിയണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴിലാളികളുടെ മെച്ചപ്പെട്ട സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കഴിയണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള (അതിഥി തൊഴിലാളികള്‍)  എറണാകുളം ജില്ലയിലെ സഹായ കേന്ദ്രം പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വഹിച്ച ശ്രദ്ധേയമായ പങ്കാണ് ഇന്ന് സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി