സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന്  ഉപദേശക സമിതി ഹിയറിംഗ് 13, 16, 17 തീയതികളില്‍ നടത്തും.
13-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ ചേരുന്ന യോഗത്തില്‍ സമിതിക്ക് മുന്നില്‍ പരാതി നല്‍കിയിട്ടുള്ള  ഡിസ്‌പെന്‍സറികള്‍,ഫാര്‍മസികള്‍,സ്‌കാനിംഗ് സെന്ററുകള്‍,എക്‌സ്‌റേ യൂണിറ്റുകള്‍,സമാന സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുള്‍പ്പെടെയുള്ളവകളിലെ തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും (സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും) പരാതികള്‍ പരിശോധിക്കും.
16-ന് എറണാകുളം ടൗണ്‍ ഹാളിലും(ഇടുക്കി, എരണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍, കാസറകോഡ് ജില്ലകള്‍) 17-ന് തിരുവനന്തപുരത്ത് തൊഴില്‍ ഭവനിലുമായി (തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കോട്ടയം,ആലപ്പുഴ ജില്ലകള്‍) സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുള്‍പ്പെടെയുള്ളവരുടെ പരാതികളും കേള്‍ക്കും. ഇതിന്റെയടിസ്ഥാനത്തില്‍ മിനിമം വേതന ഉപദേശക സമിതി യോഗം ചേര്‍ന്ന്  സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.