തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാനും സേവന മേഖലയില്‍ പുതിയ ആശയങ്ങളുമായി മുന്നേറുവാനും എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന് സാധിക്കട്ടെയെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിനെ അഭിനന്ദിച്ചു കൊണ്ടു നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കി.
പൊതു സേവനരംഗത്തെ നൂതന ആശയങ്ങള്‍ക്കുള്ള 2016 വര്‍ഷത്തെ മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അര്‍ഹമായത് വകുപ്പിന് പുതിയ അവസരങ്ങള്‍ക്കുള്ള വാതില്‍ തുറക്കുകയാണ്. തൊഴിലന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പെടെ അറിവും കഴിവും പകര്‍ന്നു നല്‍കുന്ന സംരംഭങ്ങള്‍ വര്‍ധിച്ചു വരണം.
യുവാക്കള്‍ക്ക് പ്രതീക്ഷയും ആവേശവുമായി മാറുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും അതു വഴി സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയില്‍ പുതിയ ചലനങ്ങള്‍ക്ക് വേഗം പകരുന്നതിന് എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.