മിനിമം വേതനം ഉപദേശക സമിതി പബ്ലിക് ഹിയറിംഗ് 13, 16, 17 തീയതികളില്‍ നടത്തുന്നതിന് ചെയര്‍മാന്‍ പി.കെ.ഗുരുദാസന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.  13-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ഡിസ്‌പെന്‍സറികള്‍,ഫാര്‍മസികള്‍,സ്‌കാനിംഗ് സെന്ററുകള്‍,എക്‌സ്‌റേ യൂണിറ്റുകള്‍,സമാന സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുള്‍പ്പെടെയുള്ളവകളിലെ തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും പരാതികള്‍ പരിശോധിക്കും.  16-ന് എറണാകുളം ടൗണ്‍ ഹാളിലും 17-ന് തിരുവനന്തപുരത്തുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുള്‍പ്പെടെയുള്ളവരുടെ പരാതികളും കേള്‍ക്കും. ഇതിന്റെയടിസ്ഥാനത്തില്‍ തുടര്‍ന്ന് മിനിമം വേതന ഉപദേശക സമിതി യോഗം ചേര്‍ന്ന്  സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.  യോഗത്തില്‍ ഉപദേശക സമിതിയംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, കെ.പി.സഹദേവന്‍, കെ.പി.രാജേന്ദ്രന്‍, ജെ.ഉദയഭാനു, പി.നന്ദകുമാര്‍, സി.എസ്.സുജാത, കെ.സുരേന്ദ്രന്‍, എം.ഷംസുദീന്‍, യു.പോക്കര്‍, കെ.ഗംഗാധരന്‍, എം.കെ.കണ്ണന്‍,ചീങ്ങന്നൂര്‍ മനോജ്, തോമസ് ജോസഫ്, കെ.കൃഷ്ണന്‍,ഷൗക്കത്തലി,കെ.ജെ.ദേവസ്യ,എം.പി.പവിത്രന്‍,എം.സുരേശന്‍,എം.എ.അബ്ദു റഹിമാന്‍,ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ ഇന്ദിരാ ദേവി, വ്യവസായ-വാണിജ്യ വകുപ്പ് പ്രതിനിധി കെ.നാരായണന്‍ കുട്ടി, ജില്ലാ ലേബര്‍ ഓഫീസര്‍(ആസ്ഥാനം) വിനോദ്കുമാര്‍, സമിതി സെക്രട്ടറി ടി.വി.രാജേന്ദ്രന്‍,  എന്നിവര്‍ പങ്കെടുത്തു.