കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) 40-ാം വാര്‍ഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  ഈ മാസം 12-ന് തിരുവനന്തപുരത്ത് നടക്കും.     വി.ജെ.റ്റി ഹാളില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍    ഉദ്ഘാടനം ചെയ്യും. കിലെ പ്രസിഡന്റ്  തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും.

ടൂറിസം-ദേവസ്വം-സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കിലെ ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ്     വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ.രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. വി.എസ്.ശിവകുമാര്‍ എംഎല്‍എ വിശിഷ്ടാതിഥിയാകും. തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡംഗം ഡോ.കെ.രവിരാമന്‍, ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍, എംപ്ലോയ്‌മെന്റ്-ട്രെയിനിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ജോര്‍ജ്ജ് കെ.ആന്റണി, പി.കെ.അനില്‍കുമാര്‍, കെ.മല്ലിക എന്നിവര്‍ ആശംസയര്‍പ്പിക്കും. കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എസ്.ബിജു കൃതജ്ഞതയും അര്‍പ്പിക്കും.

ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി വി.ജെ.റ്റി ഹാളില്‍ രാവിലെ 10.30 -ന് ആഗോളവത്ക്കരണവും തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി ആമുഖ പ്രഭാഷണം നടത്തും. സിഐടിയും അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള മോഡറേറ്ററായിരിക്കും. പ്ലാനിംഗ് ബോര്‍ഡംഗം ഡോ.കെ.രവിരാമന്‍ വിഷയാവതരണം നടത്തും. ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി വി.ജെ.ജോസഫ്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍,അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എസ്.തുളസീധരന്‍ എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് വി.ജെ.റ്റി ഹാളില്‍ നടക്കുന്ന പരമ്പരാഗത വ്യവസായവും മാറുന്ന തൊഴില്‍ മേഖലയും എന്ന സെമിനാറില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി എന്‍.പത്മലോചനന്‍ മോഡറേറ്ററായിരിക്കും. എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ.ഉദയഭാനു വിഷയാവതരണം നടത്തും. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ.എന്‍.സായ്കുമാര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.എ.വി.ജോസ് എന്നിവര്‍ പങ്കെടുക്കും.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സെമിനാറുകള്‍, സാംസ്‌ക്കാരിക സംഗമങ്ങള്‍,വിപണന മേളകള്‍,ജോബ് ഫെയര്‍, തൊഴിലാളികളെ ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.