കോഴിക്കോട് > കോളനികള്‍ ഏറ്റെടുക്കാനുള്ള എന്‍ജിഒ യൂണിയന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മനുഷ്യത്വപരമായ ഈ തീരുമാനത്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. സംശുദ്ധമായ സിവില്‍സര്‍വീസെന്ന യൂണിയന്റെ മുദ്രാവാക്യം സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ജനങ്ങളിലെത്തിക്കുന്നത് ജീവനക്കാരാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ അന്തസ്സത്ത മനസ്സിലാക്കി ജീവനക്കാര്‍ പ്രവര്‍ത്തിക്കണം. ജനങ്ങളോടുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയും ജീവനക്കാര്‍ മറക്കരുതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.