തിരുവനന്തപുരം : എന്‍ഫോഴ്‌‌സ‌‌്മെന്റ്  കാര്യക്ഷമമാക്കാന്‍ നവീകരണമായ  ഒട്ടേറെ പദ്ധതികളുമായി എക്‌‌‌‌സൈസ് വകുപ്പ്. നവീകരണത്തിനായി 13 കോടി രൂപ പദ്ധതിയിനത്തിലും 293 കോടി രൂപ പദ്ധതിയിതര ഇനത്തിലും അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 73 ശതമാനം തുകയുടെ വര്‍ധന എക്സൈസ് വകുപ്പിനുണ്ട്. നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ പുതുതായി എക്സൈസ് ടവറുകള്‍ സ്ഥാപിക്കാന്‍ ആറുകോടി രൂപയാണ് അനുവദിച്ചത്.
എക്സൈസില്‍ ആദ്യമായി വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റം ആരംഭിക്കും. ഇതിനായി മൂന്നര കോടിരൂപ അനുവദിച്ചു. ചെക്പോസ്റ്റുകളുടെ ആധുനികവല്‍ക്കരണത്തിന് 30 ലക്ഷവും ഫീല്‍ഡ് ഓഫീസര്‍മാരുടെ ആധുനികവല്‍ക്കരണത്തിന് 75 ലക്ഷവും വനിതകള്‍ക്ക് ഡ്രസ്സിങ്റൂം, ടോയ്ലറ്റ് എന്നിവയ്ക്കായി 15 ലക്ഷവും വനിതാ പട്രോളിങ്ങിന് ഇരുചക്രവാഹനം വാങ്ങുന്നതിന് 20 ലക്ഷം രൂപയും അനുവദിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശീലനവും കാര്യക്ഷമമാക്കും. ബോധവല്‍ക്കരണ പദ്ധതിയായ വിമുക്തിക്ക് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്.