വയനാട് ജില്ലയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളേയും അവരുടെ ആശ്രിതരായ ഉദ്യോഗാര്‍ഥികളെയും മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിന് അഞ്ച് ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുുന്നു. കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഈ മാസം 30 മുതല്‍ ഫെബ്രുവരി മൂന്ന് വരെ സുല്‍ത്താന്‍ ബത്തേരി വൈഎംസിഎ ഹാളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും പഠനോപകരണങ്ങളും സൗജന്യമാണ്.  കേരള പിഎസ്സ്‌സിയുടെ മത്സര പരീക്ഷകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് പരിശീലന പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ), തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-695 033 എ വിലാസത്തിലോ ഇ-മെയില്‍: സശഹല്ോ@ഴാമശഹ.രീാ, ാമശഹ. സശഹല@സലൃമഹമ.ഴീ്.ശി, ഫോ: 0471-2309012, 9446702064 മുഖാന്തിരമോ ബന്ധപ്പെടണം..