ചെങ്ങൂര്‍ എംഎല്‍എ ശ്രീ. കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ തൊഴിലും നൈപുണ്യവും  എക്‌സൈസും വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്‍ അനുശോചിച്ചു. ചെങ്ങൂരിന്റെ വികസന പ്രക്രിയയില്‍ അദ്ദേഹം വഹിച്ചുകൊണ്ടിരുന്ന  പങ്ക് വിസ്മരിക്കാന്‍ കഴിയാത്തതാണ്.

പൊതുപ്രവര്‍ത്തകനെ നിലയിലും നിയമസഭാ സമാജികനായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തികച്ചും പ്രശംസനീയമായിരുന്നുവെന്നും  മന്ത്രി പറഞ്ഞു.
ഔദ്യോഗിക പരിപാടികള്‍ക്കായി ചെന്നെയിലെത്തിയതായിരുന്നു  മന്ത്രി ടി.പി രാമകൃഷ്ണന്‍ നേരത്തേ ശ്രീ. കെ.കെ. രാമചന്ദ്രന്‍ നായരെ അപ്പോളോ  ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു . എംഎല്‍എയുടെ നിര്യാണം നാടിന് നികത്താനാകാത്ത വിടവാണെന്നും  മന്ത്രി പറഞ്ഞു.