നിര്‍മ്മാണ മേഘലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെല്‍ഫെയര്‍ ബോര്‍ഡിന്റെ വിവിധ ആനുകൂല്യങ്ങളുടെ വിതരണ മേള നാളെ ( ഡിസംബര്‍ 23) എം.എസ്.പി. കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 11ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  മേളയില്‍ 10,235 പേര്‍ക്കായി 6,35,19,516 രൂപ വിതരണം ചെയ്യും. ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.ജോസ് അധ്യക്ഷത വഹിക്കും.

അപകട മരണ ധനസഹായ വിതരണം പി. ഉബൈദുള്ള എം.എല്‍.എയും വിവാഹ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണും പെന്‍ഷന്‍ വിതരണം മലപ്പുറം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.എച്ച് ജമീലയും പ്രസവാനുകൂല്യ വിതരണം നഗരസഭ പ്രതിപക്ഷ നേതാവ് ഒ. സഹദേവനും വിദ്യാഭ്യാസ ആനുകൂല്യ വിതരണം വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. പാര്‍വ്വതിക്കുട്ടിയും നിര്‍വ്വഹിക്കും.