ഐ.റ്റി.ഐ.കൾ വഴി തൊഴിൽ സാധ്യത വർദ്ധിപ്പിക്കുമെന്ന് തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പെരുമാട്ടി ഗവ.ഐ.റ്റി.ഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാർഥികൾക്ക് മികച്ച നൈപുണ്യ പരിശീലനം നൽകി സംസ്ഥാനത്തെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മീനാക്ഷിപുരം ഗവ.എൽ.പി. സ്കൂളിലാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ നടത്തുക. ജലസേചന വകുപ്പിന്റെ അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്താണ് പുതിയ ഐ.റ്റി.ഐ.ക്ക് കെട്ടിടം നിർമിക്കുക. മീനാക്ഷിപുരം ഗവ.ഹൈസ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ കെ.കൃഷ്ണൻകുട്ടി എം.എൽ.എ. അധ്യക്ഷനായി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭൻ, വസായിക പരിശീലന വകുപ്പ് ഡയറക്റ്റർ ശ്രീറാം വെങ്കിട്ടരാമൻ, ജനപ്രതിനിധികൾ പങ്കെടുത്തു.