സംസ്ഥാനത്തെ 85-ാ മത് ഐ.ടി.ഐ പിണറായിയിൽ    ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഐ.ടി.ഐകളെ പ്രാദേശിക വികസനത്തില്‍ പങ്കാളികളാക്കുന്നതിന് അടുത്ത വര്‍ഷം മുതല്‍ പദ്ധതിയാവിഷ്‌ക്കരിക്കുമെന്ന് ബഹു.മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായി വരുന്ന വിവിധ  ഉപകരണങ്ങൾ നിര്‍മിക്കുന്ന ഉല്‍പ്പാദന കേന്ദ്രങ്ങളായി ഐ.ടി.ഐകളെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഐ.ടി.ഐകളെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധ്യാപകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കും.  പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ തൊഴില്‍ ദാതാവാകാന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിന് ഐ.ടി.ഐ കളില്‍ സംരഭകത്വ വികസന കേന്ദ്രങ്ങള്‍ തുറക്കും. നൈപുണ്യ പരിശീലനം നേടിയ എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിന് എല്ലാ  ജില്ലകളിലും മെഗാ ജോബ് ഫെയറുകള്‍ സംഘടിപ്പിക്കും.