ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് 340 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പദ്ധതിയിൽ പുതുതായി അംഗത്വം നേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണുണ്ടായത്.
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ഇ എസ് ഐ ആനുകൂല്യത്തിന് അർഹരല്ലാത്ത തൊഴിലാളികൾക്കു കൂടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാവുകയാണ്. ഈ വിഭാഗം തൊഴിലാളികൾക്ക് പദ്ധതിയിൽ അംഗത്വം നൽകുന്നതിന്റെയും 2018-19 ലെ ആർ.എസ്.ബി.വൈ പദ്ധതി രജിസ്ട്രേഷന്റെയും സംസ്ഥാന തല ഉദ്ഘാടനം കൊട്ടിയത്ത് നിർവ്വഹിച്ചു.