നൈപുണ്യ മേഖലയിലെ പുതിയഅവസരങ്ങളെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തുന്ന വേൾഡ് സ്കിൽ അബുദാബി 2017 മീറ്റിൽ പങ്കെടുക്കുന്നതിനായി ഇന്ന് യു.എ.ഇയിലെത്തി.  സന്ദർശനത്തിനിടയിൽ യു.എ.ഇ കർച്ചറൽ ആൻഡ് നോളേജ് ഡെവലപ്മെന്റ് മന്ത്രി ഷെയ്ഖ് നഹയാൻ ബിൻ മുബാറക് നഹാനുമായി അദ്ദേഹത്തിൻറെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കേരള അക്കാദമി ഫോർ സ്‌കിൽസ് ആൻഡ് എക്സലന്സിനു കീഴിൽ കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ഏവിയേഷൻ അക്കാദമി ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കൂടാതെ കേരളത്തിലെ സാങ്കേതിക നൈപുണ്യ മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് യു.എ.യിലെ വിവിധ തൊഴിൽ രംഗങ്ങളിൽ തൊഴിലുറപ്പുവരുത്തുന്നതോടൊപ്പം, സാങ്കേതിക/വിദ്യാഭ്യാസ മേഖലകളിലും യു.എ.ഇ യുമായി  സഹകരണം ഉറപ്പാക്കും.  വേൾഡ് സ്കിൽ അബുദാബി 2017 മീറ്റിലെ ഇന്ത്യൻ സ്കിൽ ഫെസ്റ്റിവലിന്റെ ഇന്ത്യൻ പവലിയന്റെ  ഉൽഘാടനം ഇന്ത്യൻ യു.എ.ഇ അംബാസഡർ നവദീപ് സിങ് സൂരി നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം പത്മശ്രീ യൂസഫലിക്കൊപ്പം ഇന്ത്യൻ പവലിയൻ സന്ദർശിക്കുകയും ചെയ്തു.