കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായി വ്യാപക അക്രമമെന്ന വ്യാജപ്രചരണം വ്യാപകമാകുന്ന  സാഹചര്യത്തിൻ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന കോഴിക്കോട് നഗരത്തിലെ നിർമ്മാണമേഖലയിൽ നേരിട്ട് സന്ദർശിച്ച് തൊഴിലാളികളുടെ ആശങ്കകൾ ആരായുകയുണ്ടായി. ഇത്തരം ദുഷ്പ്രചരണം കേരളത്തിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില ദുഷ്ട ശക്തികൾ നടത്തുന്നതാണെന്നും, കേരളത്തിൽ സമാധാനപരമായി ജീവിക്കാനുള്ള എല്ലാ സാഹചര്യവും ഗവൺമെന്റ് ഒരുക്കിയിട്ടുണ്ടെന്നും, സർക്കാർ ഒപ്പമുണ്ടെന്നും ഇത്തരം വ്യാജ പ്രചരണത്തിൽ ഭയപ്പെടേണ്ടതില്ലെന്നും തൊഴിലാളികളെ  അറിയിച്ചു.കൂടാതെ സംസ്ഥാനത്തെ ഇതര സംസ്ഥാനക്കാരായ മുഴുവൻ തൊഴിലാളികൾക്കും സൗജന്യ ഇൻഷുറൻസും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയായ ആവാസ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുമെന്ന അറിയിപ്പ് തൊഴിലാളികൾ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് സ്വീകരിച്ചത് .
സന്ദർശനം തൊഴിലാളികൾക്കിടയിൽ വലിയ ആത്മവിശ്വാസമാണ് സൃഷ്ടിച്ചത്.