അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ്  സര്‍ക്കാര്‍ നയം.
ബോര്‍ഡില്‍ അംഗത്വമെടുക്കുന്നവര്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികളെ സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. 2016 ഫെബ്രുവരി മുതലുള്ള അംശാദായ കുടിശ്ശിക തുക അടയ്ക്കാനുള്ള കാലാവധി 2018 മാര്‍ച്ച് 31 ആയി നിശ്ചയിച്ചു. പിഴപലിശ ഒഴിവാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അംഗങ്ങളില്‍ നിന്നും പുതുക്കിയ നിരക്കിലുള്ള അംശദായം ബാങ്ക് മുഖേന സ്വീകരിക്കും. ഇതിനായി സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങും. അംഗങ്ങളായവര്‍ അന്‍പത് രൂപയാണ് അംശദായം അടയ്‌ക്കേ ത്. തൊഴിലുടമയില്ലാത്തവര്‍ക്ക് തൊഴിലുടമാ വിഹിതവും ചേര്‍ത്ത് 100 രൂപ അടയ്ക്കണം. റിട്ടയര്‍മെന്റ് ആനുകൂല്യം, പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, ചികിത്സാ ധനസഹായം, മരണാനന്തര സഹായം, അപകട മരണധനസഹായം, ശവസംസ്‌കാര ചെലവിനുള്ള ധനസഹായം, വിവാഹധനസഹായം, വിദ്യാഭ്യാസ ആനുകൂല്യം, വിവിധ പ്രഫഷണല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് കോച്ചിംഗ് ധനസഹായം, വിവാഹ വായ്പാ ധനസഹായം, വീട് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള വായ്പാ ധനസഹായം, സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായം എന്നിവ വർദ്ധിപ്പിക്കാനും അംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് അനുവദിക്കാനും തീരുമാനമായി. ജില്ലാ ഓഫീസുകളില്‍ അധിക ജീവനക്കാരെ നിയമിക്കുന്നതിന് വേണമെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കുവാനും അതുവരെ താത്കാലിക സംവിധാനം ഏര്‍പ്പെടുത്തുന്നതിനും തത്ത്വത്തില്‍ തീരുമാനമായി. വിവിധ ജില്ലകളില്‍ ഓഫീസുകളുള്ള പുതിയ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് ഒരു വാഹനം വാങ്ങുന്നതിനും തീരുമാനമായി.
അംഗം മരണപ്പെട്ടാല്‍ സ്വാഭാവിക മരണമാണെങ്കില്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും അപകടമരണമാണെങ്കില്‍ രണ്ട് ലക്ഷം രൂപയും അംഗത്തിന്റെ മരണാനന്തര കര്‍മങ്ങള്‍ക്ക് 5000 രൂപയും ധനസഹായം ലഭ്യമാക്കും.