സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്ന വ്യാജപ്രചാരണത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഉറവിടം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ സഹായം