പരമ്പരാഗത തൊഴിൽമേഖലയുടെ പുനരുദ്ധാരണവും, സംരക്ഷണവും ഇടതുപക്ഷ ജനാതിപത്യമുന്നണി നേതൃത്വം നൽകുന്ന ജനകീയ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. പരമ്പരാഗത മേഖലയിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം, സാങ്കേതിക വിദ്യയുടെയും, ഉൽപാദന പ്രക്രിയയുടെയും മാറ്റങ്ങൾക്കനുസൃതമായി പരമ്പരാഗത തൊഴിൽ മേഖല നവീകരിച്ചു ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി സംസ്ഥാനത്തെ പരമ്പരാഗതമേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കുന്നതിന്  2018 വർഷത്തെ ഒന്നാം ഗഡുവായി താഴെ പറയും പ്രകാരം തുക നൽകി ഭരണാനുമതി നൽകി ഉത്തരവായിട്ടൂണ്ട്.
ഈറ്റ, കാട്ടുവള്ളി, തഴ (നാലുകോടി എഴുപത്തിയഞ്ചുലക്ഷത്തി തൊണ്ണൂറായിരം രൂപ), ഫിഷറീസ് (പതിനാലുകോടി അമ്പത്തിരണ്ട് ലക്ഷത്തി അൻപതിനായിരം രൂപ), ഖാദി (ഇരുപത്തിനാലു കോടി അമ്പതു ലക്ഷം രൂപ), ഹാൻഡ്‌ലൂം (രണ്ടു കോടി രൂപ), കയർ (പന്ത്രണ്ടുകോടി അൻപതുലക്ഷം രൂപ).