സംസ്ഥാന സർക്കാർ ധനസഹായം ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകൾക്ക് 2017 ഓഗസ്റ്റ് മാസം വരെയുള്ള പെൻഷൻ നൽകുന്നതിനായി 425.93 കോടി രൂപ അനുവദിച്ച് ഉത്തരവായി.
തൊഴിൽ വകുപ്പിന് കീഴിലുള്ള കർഷക തൊഴിലാളി. അസംഘടിത തൊഴിലാളി, ബീഡി – സിഗാർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, കൈത്തറി തൊഴിലാളി, ചെറുകിട തോട്ടം തൊഴിലാളി, തയ്യൽ തൊഴിലാളി, ഈറ്റ – കാട്ടുവളി തൊഴിലാളി, ബാർബർ -ബ്യൂട്ടീഷ്യൻ തൊഴിലാളി, അലക്ക് തൊഴിലാളി എന്നീ ക്ഷേമനിധി ബോർഡുകൾക്കും മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള കയർ, ഖാദി, ഡയറി ഫാം, മത്സ്യത്തൊഴിലാളി, വ്യവസായി, ലോട്ടറി ക്ഷേമനിധികൾക്കുമായാണ് തുക അനുവദിച്ചത്.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്നാം തവണയാണ് ക്ഷേമനിധി പെൻഷനുകൾ കുടിശ്ശിക തീർത്ത് വിതരണം ചെയ്യുന്നത്.
ഓണത്തിന് മുമ്പ് പെൻഷൻ മുഴുവൻ ഗുണഭോക്താക്കളിലുമെത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസം.