സുപ്രീം കോടതി സമിതി ശുപാർശ ചെയ്തതനുസരിച്ച് അമ്പതു കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം  ഇരുപതിനായിരം രൂപയായി കേരളത്തിൽ നടപ്പാക്കും. അമ്പതിനു മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കുന്നതിന് തൊഴിൽ, നിയമ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരും ലേബർ കമ്മീഷണറും അംഗങ്ങളായി സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന ഔദ്യോഗിക സമിതി നിർദ്ദേശം തയ്യാറാക്കി മിനിമം വേതന ഉപദേശക സമിതിക്ക് സമർപ്പിക്കും.നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. ട്രെയിനിങ് കാലാവധി സംബന്ധിച്ച വിഷയവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. ആശുപത്രി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥിരം സമിതിയെയും സർക്കാർ ചുമതലപ്പെടുത്തും.