സംസ്ഥാനത്തെ പാദരക്ഷ നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.  മേഖലയിൽ ജോലി ചെയ്യുന്ന 8 കാറ്റഗറികളിൽ വരുന്ന തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ഏറ്റവും കുറഞ്ഞ  അടിസ്ഥാന വേതനം 9800 രൂപയായും ഉയർന്ന അടിസ്ഥാന വേതനം 16500 രൂപയായും ഉയരും. കൂടാതെ ക്ഷാമബത്ത, സർവ്വീസ് വെയിറ്റേജ് തുടങ്ങിയ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭ്യമാകും.