വമ്പിച്ച ജനപിന്തുണയുമായി അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ ഒരുവർഷം പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ തന്നെ ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർത്ത സർക്കാരാണ് നമ്മുടേത്. സമൂഹത്തിന്റെ സർവതലങ്ങളിലും മാറ്റത്തിന്റെ പുത്തനുണർവേകി നവകേരളം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ പദ്ധതികളും, പദ്ധതികളുടെ പ്രോയോഗവൽക്കരണവും അന്തർദേശീയ തലത്തിലും  ശ്രദ്ധയാകർഷിക്കയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രതിവർഷം 15000 രൂപയുടെ ചികിത്സാസൗകര്യവും, രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഉറപ്പുവരുത്തുന്ന തൊഴിൽവകുപ്പിന്റെ പദ്ധതിയായ ‘ആവാസ്’ പദ്ധതിക്ക് മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയക്ക് പുറമെ പൊതുസമൂഹത്തിൽ നിന്നും ലഭിച്ചത്. അന്താരാഷ്ട്ര ബദല്‍ മാധ്യമമായ teleSUR ആവാസ്‌ പദ്ധതിയെ അഭിനന്ദിച്ചു വാർത്ത പ്രസിദ്ധീകരിച്ചത് പ്രസിദ്ധീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം വഹിക്കുന്ന കേരള സർക്കാരിന്റെ നടപടി എന്ന വാർത്താ പ്രാധ്യാന്യം നൽകിയാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യഇൻഷുറൻസ് പദ്ധതിയെ പ്രകീർത്തിച്ചത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ലോകഭൂപടത്തിൽ ഇടം പിടിക്കുന്നുവെന്നതിന്‌ ഇതിലും മികച്ച ഉദാഹരണം ഇല്ലെന്നു തന്നെ പറയാം.

ലിങ്ക്