അഭിമാനാർഹമായ നേട്ടങ്ങളാണ് വ്യാവസായിക പരിശീലനവകുപ്പിനു കീഴിലെ ഐ.ടി.ഐ കളിലെ Placement Cell കൾ കൈവരിച്ചു കൊണ്ടിരിക്കുന്നത്. 2016 ഒക്ടോബർ 2017 ജൂൺ വരെയുള്ള കാലയളവിൽ 2073 പേർക്കാണ് Placement Cell വഴി പ്ലേസ്മെന്റ് ലഭിച്ചത്. രാജ്യാന്തരതലത്തിലും കേരളത്തിന്റെ ചെറുഭൂപടം തൊഴിൽദായകർക്ക് പ്രചോദനമാകുമ്പോൾ ഉദ്യോഗാർത്ഥികൾക്കും, തൊഴിലന്വേഷകർക്കും ഗുണകരമായ പുതിയ ദിശയിലേക്കാണ് കേരളത്തിന്റെ തൊഴിൽരംഗം വഴിവെട്ടുന്നത്. ഏറ്റുമാനൂർ ഐ.ടി.ഐ യിലെ 186 ട്രെയിനികളെ ഇന്റർവ്യൂചെയ്തതിൽ 80 നടുത്ത് പേർക്ക് നിയമനം ലഭിച്ചതാണ് വകുപ്പിന്റെ നേട്ടങ്ങളിലെ പുതിയ സന്തോഷവാർത്ത. ഇതിൽ ജപ്പാൻ കൊളാബറേറ്റഡ് കമ്പനിയായ മെ.ഫ്രോസ്‌കോ അഡ്വാൻസ്ഡ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ പ്ലേസ്മെന്റ് ലഭിച്ച രണ്ടുപേരടക്കം 13 പേർ നിയമനം ഉത്തരവും കൈപ്പറ്റിയിട്ടുണ്ട്. നേരത്തെ മാർച്ചിൽ നടന്ന കോഴിക്കോട്, പാലക്കാട്, എറണാംകുളം ജില്ലകളിലായി നടന്ന തൊഴിൽ മേളയിൽ 3100 ഓളം പേർക്ക് ജോലി ലഭിച്ചിരുന്നു. ഈ മേഖലയിലേക്ക് കൂടുതൽ ഉദ്യോഗാർത്ഥികൾ കടന്നു വരുന്നതിനും, നമ്മുടെ തോഴിൽ രംഗത്തെ സജീവമാക്കുന്നതിനും ഐ.ടി.ഐകളിലെ Placement Cell ന്റെ നേട്ടങ്ങൾ ഗുണകരമാകും.