• കള്ള് വ്യവസായമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ റ്റോഡി ബോർഡ് രൂപീകരിക്കും. കള്ളു വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ തൊഴിലും, ജീവിതസുരക്ഷിതത്വവും സംരക്ഷിക്കാനുള്ള അടിയന്തരനടപടിയുടെ ഭാഗമായാണ് റ്റോഡി ബോർഡ് പ്രാവർത്തികമാക്കുന്നത്. കൂട്ടായ ചർച്ചകളിലൂടെ ഇതിനാവശ്യമായ നിയമനിർമാണ നടപടിയും എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതായിരിക്കും.

• സംസ്ഥാന സർക്കാരിന്റെ മദ്യനയം ജൂൺ 30 നകം പ്രഖ്യാപിക്കുന്നതായിരിക്കും.

• മദ്യവർജ്ജനമാണ് സർക്കാർ നിലപാട്. വിമുക്തിയുമായി സഹകരിച്ച് ലഹരി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും ആരോഗ്യവകുപ്പുമായി സഹകരിച്ച് ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കും.

• എക്സൈസ് വകുപ്പിന് കീഴിൽ ദേശീയ നിലവാരത്തിലുള്ള പുനരധിവാസ സൗകര്യത്തോട് കൂടിയ മാതൃക ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ സ്വീകരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

• എക്സൈസ് വകുപ്പിൽ ഓരോ റേഞ്ച് ഓഫീസിലും ഒരു ഓഫീസർ എന്ന ക്രമത്തിൽ 138 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

• ശാസ്താംകോട്ട, അങ്കമാലി,കൊട്ടാരക്കര എന്നിവിടങ്ങളിൽ എക്സൈസ് കോപ്ലക്സുകൾക്കും, തങ്കമണി, ആര്യനാട് എന്നിവിടങ്ങളിൽ എക്സൈസ് റേയ്ഞ്ച് ഓഫീസുകൾക്കും കെട്ടിടം നിർമിക്കാൻ ഭരണാനുമതിയും നൽകിയിട്ടുണ്ട്.