കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി അന്താരാഷ്ട്ര തൊഴിലാളി സംഘടനുമായി ചേർന്ന് തൊഴിൽ വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. ഈ മേഖലയിലെ വകുപ്പിന്റെ ഇടപെടലുകളെ ശാക്തീകരിക്കാൻ ഉതകുന്ന തരത്തിലുള്ള അഭിപ്രായങ്ങളും, ചർച്ചയും സെമിനാറിൽ ഉയർന്നു വരികയുണ്ടായി. ഇതിനോടകം ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞിട്ടുള്ള ‘ആവാസ് ‘ പോലുള്ള പദ്ധതികൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിന് തൊഴിൽ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രയോജനകരമാണ് ഇതുപോലുള്ള ഇടപെടലുകൾ.