കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, പാലക്കാട്ജില്ലയിലെ ചിറ്റൂര്‍ എന്നിവിടങ്ങളില്‍ കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മെയ് അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.
എംപ്ലോയബിലിറ്റി സെന്‍റര്‍
നിലവിലുള്ളവയ്ക്ക് പുറമേകാസര്‍ഗോഡ് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് എംപ്ലോയ്ബിലിറ്റി സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ എംപ്ലോയബിലിറ്റി സെന്‍ററുകള്‍ 2017 മെയ് മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എംപ്ലോയബിലിറ്റി സെന്‍ററുകള്‍ മുഖേനനടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍: (മാര്‍ച്ച് 31 അടിസ്ഥാനമാക്കിയുള്ളത്).
എംപ്ലോയബിലിറ്റി സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 37315
അസ്സസ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണം 22029
പരിശീലനം നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണം 22916
ജോബ് ഓഫറുകളുടെ എണ്ണം 9431