കേരള സംസ്ഥാന ബിവറേജസ് കോര്പറേഷന്റെ 2013-2014 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 8.20 കോടിരൂപ ഇന്ന് സർക്കാരിന് കൈമാറുന്നു. മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് കോര്പറേഷന് മാനേജിംഗ് ഡയറക്ടര് എച്ച് വെങ്കടേഷടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തുക ബഹു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 2013-14 കാലഘട്ടത്തില് ആകെ 9350 കോടിയാണ് കോര്പറേഷന് വിറ്റുവരവ് നേടിയത്. ഡ്യൂട്ടിയിനത്തിലും നികുതിയിനത്തിലുമായി 7580 കോടി സര്ക്കാരിന് നല്കിയിട്ടുണ്ട്. വരുമാന നികുതിക്ക് മുന്പുള്ള കോര്പറേഷന്റെ അറ്റാദായം 171 കോടിയാണ്. നല്കിക്കഴിഞ്ഞ ഓഹരി മൂലധനമായ 1.02 കോടിയുടെ 800 ശതമാനം ലാഭവിഹിതമായി നല്കാന് വാര്ഷിക പൊതുയോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കൈമാറിയത്.