കേരള ഇന്ഫ്രാസ്ട്രക്ചര് ഫണ്ട് ബോര്ഡ് (കെ.ഐ.എഫ്.ബി) മുഖേന ധനസഹായം ലഭ്യമാക്കിയിട്ടുള്ള സംസ്ഥാനത്തെ 10 ഐ.ടി.ഐകളില് ഒന്നാണ് കൊയിലാണ്ടിയിലേത്. സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ത്തുന്നതിനായി 52.45 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോര്ട്ട് സര്ക്കാരിന് കൈമാറിയിട്ടുണ്ട്. മെക്കാനിക്ക്, ഓട്ടോ ഇലക്ട്രിക്കല് & ഇലക്ട്രോണിക്സ്, മെക്കാനിക്കല് ഡീസല് എന്നീ ട്രേഡുകളുടെ വര്ക്ക്ഷോപ്പ് സൗകര്യങ്ങള്ക്കായി എം.എല്.എ ഫണ്ടില് നിന്നും 30 ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിട നിര്മ്മാണം പൂര്ത്തിയാക്കിയത്. കമ്പ്യൂട്ടര് ട്രേഡുകള്ക്കാവശ്യമായ സൗകര്യം ഏര്പ്പെടുത്തുന്നതിനായി വ്യാവസായിക പരിശീലന വകുപ്പിന്റെ മോഡണൈസേഷന് ഓഫ് ഐ.ടി.ഐ ഫണ്ടില് നിന്നും 70 ലക്ഷം രൂപ ചിലവിട്ട് രണ്ട് കെട്ടിടങ്ങളുടെ നിര്മ്മാണവും പൂര്ത്തീകരിച്ചാണ് പത്ത് ട്രേഡുകളിലെ 20 യൂണിറ്റുകളിലായി 450 ട്രെയിനികൾക്ക് ഐ.ടി.ഐയില് പരിശീലനം നല്കുന്നത്.

കൊയിലാണ്ടി എം.എല്.എ കെ.ദാസന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയര്മാന് അഡ്വ. കെ. സത്യന്, മുന് എം.എല്.എ പി. വിശ്വന്, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല് ഡയറക്ടര് ബി. ശ്രീകുമാര്, വിവിധ ജനപ്രതിനിധികള് മുതലായവർ ഫെബ്രുവരി ഇരുപത്തിനാലിന് നടന്ന ചടങ്ങിൽ പങ്കെടുത്തു.