പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി പേരാമ്പ്രയുടെ വികസനസാദ്ധ്യതകളേയും പദ്ധതികളേയും കുറിച്ച് ചര്ച്ച ചെയ്യുന്നതിനും പ്രാവര്ത്തികമാക്കുന്നതിനും പേരാമ്പ്ര മണ്ഡലം വികസനമിഷന്- 2025 രൂപീകരിച്ചു. 2016 ഒക്ടോബര്‍ 6നു പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചേര്ന്ന ജനകീയ ശില്പശാലയില് സംസ്ഥാനകൃഷിമന്ത്രി ശ്രീ. വി എസ് സുനില്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര മണ്ഡലം എംഎല്‍എയും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍, വിവിധ ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹ്യ- സന്നദ്ധ സംഘടനാ പ്രവര്ത്തകര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കാളികളായി. മണ്ഡലത്തിന്റെ സമതുലിതവും സമഗ്രവുമായ വികസനത്തിനായി 42 പദ്ധതികളുടെ കരടിന്‍മേല്‍ ക്രിയാത്മകമായ ചര്‍ച്ച സംഘടിപ്പിക്കുവാനും വന്‍വിജയമായി തീര്‍ന്ന ജനകീയശില്പശാലയ്ക്കായി.