കേരള ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരാമ്പ്രഹയർസെക്കണ്ടറി സ്‌കൂളിൽ  നടന്നു ചടങ്ങില്‍ . രണ്ട് കുടുംബങ്ങൾക്ക്  ആട്ടിൻകുട്ടികളെയും 15 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്തുകൊണ്ടുള്ള പദ്ധതി ഉത്ഘാടനം ആകര്‍ഷകമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന ചടങ്ങില്‍ അധ്യക്ഷയായി. എന്എസ്എസ് ജില്ലാ കോ- ഓഡിനേറ്റർ എസ് ശ്രീജിത്ത് പദ്ധതി വിശദീകരിക്കുകയുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി സതി ദത്തുഗ്രാമം പ്രഖ്യാപനം നടത്തി.