നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം.വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഈ സെന്ററില്‍ നിന്നും പരിഹാരം ലഭ്യമാകും. മികച്ച കോഴ്‌സുകള്‍, പഠനാന്തരമുള്ള തൊഴില്‍ സാധ്യത, ഓരോ കാലഘട്ടത്തിലെയും തൊഴില്‍ വിപണിയുടെ പൊതു സ്വഭാവം, തൊഴില്‍ മേഖലയിലെ പുതിയ കാലഘട്ടത്തിലെ പ്രവണതകള്‍, മത്സര പരീക്ഷകളുടെ സ്വഭാവങ്ങള്‍ക്കനുസൃതമായി തയാറെടുപ്പുകള്‍ നടത്തുന്നതിനാവശ്യമായ സുസജ്ജമായ ആധുനിക സൗകര്യങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തി പുതുതലമുറയുടെ ആവശ്യങ്ങള്‍ ഉള്‍കൊള്ളുന്ന തരത്തിലാണ് കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ തങ്ങളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞു തങ്ങള്‍ക്കനുയോജ്യമായ തൊഴില്‍/ പ്രവര്‍ത്തന മേഖലയിലേക്ക് കാലെടുത്തു വെയ്ക്കാന്‍ യുവതലമുറയെ പ്രാപ്തരാക്കുക എന്നതാണ് സിഡിസിയുടെ ആത്യന്തിക ലക്ഷ്യം.