ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് തൊഴിലാളി സംഘടനാ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ,ക്ഷേമം എന്നിവ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും, ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും തൊഴില്‍സൗഹൃദ ഇടങ്ങളും ഉറപ്പുവരുത്തുന്നതില്‍ ട്രേഡ് യൂണിയന് പ്രതിനിധികള്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധതൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ ആരോഗ്യപരമായി നേരിടുന്ന തൊഴിജന്യ രോഗങ്ങള്‍ പഠിക്കുന്നതിനും,പരിഹരിക്കുന്നതിനും ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് കൊല്ലം ആശ്രാമത്തുള്ള ഇന്‍ഡസ്ട്രിയല്‍ ഹൈജിന്‍ ലബോറട്ടറി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളീസധരക്കുറുപ്പ്, ജില്ലാ സെക്ര’റി എസ്.സുദേവന്, എ.ഐ.ടി.യു.സി ജില്ലാ സെക്ര’റി കെ.എസ്.ഇന്ദുശേഖരന്‍നായര്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഴകേശന്, യു.ടി.യു.സി ജില്ലാ സെക്ര’റി ടി.കെ.സുല്‍ഫി, ബി.എം.എസ് ജില്ലാ സെക്ര’റി രാജേന്ദ്രന് പിള്ള തുടങ്ങിയവര്‍ ശില്പശാലയില് പങ്കെടുത്തു.