പേരാമ്പ്ര ആവളപാണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം
പേരാമ്പ്രയുടെ വികസന മുന്നേറ്റ നേട്ടങ്ങളിലെ പുതിയൊരു ചരിത്രമായിരുന്നു പേരാമ്പ്ര ആവളപാണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം. മണ്ണിനേയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. ഈ നയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍2016 നെല്ല് വര്‍ഷമായി പ്രഖ്യാപ്പിച്ചിരുന്നു. ഇത് പ്രവര്ത്തികമാക്കുക എന്നതോടൊപ്പം പേരാമ്പ്ര മണ്ഡലത്തെ തരിശുരഹിത മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെ ‘നെല്ല് എന്റെ അന്നം, എല്ലാവരും പാടത്തേക്ക്’ എന്ന ക്യാപെയ്ന് നവംബര്‍ 3 ന് പേരാമ്പ്ര ആവളപാണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം ഉത്ഘാടനം ചെയ്തുകൊണ്ട് ബഹു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. 30 വര്‍ഷത്തോളമായി കൃഷിയിറക്കാത്ത ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ആവളപാണ്ടിയിലും, കരുവോട് ചിറയിലും നടന്ന നടീല്‍ ഉത്സവം നാടിന്റെ ആഘോഷമായി മാറുന്ന ചരിത്ര നിമിഷങ്ങള്‍ക്ക് കൂടി പേരാമ്പ്ര സാക്ഷിയായി. ക്യാപെയ്നിന്റെ ഭാഗമായി 450 ഹെക്ടറില്‍ 2016 ഡിസംബറോടു തന്നെ നെല്‍ക്കൃഷിയിറക്കി. 2017ടു കൂടി നെല്‍കൃഷി 2500 ഏക്കറിലേക്ക് വ്യാപിച്ചു പേരാമ്പ്രയെ തരിശുരഹിത മണ്ഡലമാക്കും. പിന്തുണ കൊണ്ടും സാന്നിധ്യം കൊണ്ടും നടീല്‍ ഉത്സവം പേരാമ്പ്രയിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റു വാങ്ങി. പേരാമ്പ്ര മണ്ഡലം വികസന മിഷനാണ് പദ്ധതി വന്‍വിജയമാക്കി തീര്‍ക്കുന്നതിന് ചുക്കാന്‍ പിടിച്ചത്.