കൈവല്യ

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി. പദ്ധതിക്ക് വൊക്കേഷണല്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്, കപ്പാസിറ്റി ബില്‍ഡിംഗ്, മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി, സ്വയംതൊഴില്‍ വായ്പ പദ്ധതി എന്നീ നാലു ഘടകങ്ങള്‍ ഉണ്ട്. (വെബ്സൈറ്റ് : ംംം.ലാുഹീ്യാലിസേലൃമഹമ.ഴീ്.ശി). ഭിന്നശേഷിക്കാര്‍ക്ക് 160 സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വായ്പ നല്‍കുന്നതിനും മത്സരപരീക്ഷാ പരിശീലനം, കപ്പാസിറ്റി ബില്‍ഡിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും ഉദ്ദേശിക്കുന്നു.

  • അനുയോജ്യമായ ചെറുകിട തൊഴിലുകളില്‍ പലിശരഹിത സ്വയംതൊഴില്‍ വായ്പയും പിന്തുണ സംവിധാനങ്ങളും
  • ഉന്നത വിദ്യാഭ്യാസം, സാങ്കേതിക പരിശീലനം, ശേഷിവികസനം തുടങ്ങിയ മേഖലകളില്‍ മാര്‍ഗനിര്‍ദേശ പരിപാടികള്‍
  • അഭിരുചികളും കഴിവുകളും തൊഴിലനുയോജ്യതയും വികസിപ്പിക്കുന്ന നൈപുണ്യ പരിശീലനങ്ങള്‍
  • മത്സര പരീക്ഷകളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലാര്‍ജിക്കാന്‍ തുടര്‍ച്ചയായ പരിശീലനങ്ങള്‍