“അപ്നാ ഘർ” / “ആവാസ്” പദ്ധതികൾ

ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി

ഇതര-സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിപാലനം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, വിവരശേഖരണം, രജിസ്ട്രേഷന്‍, എന്നിവ ഉറപ്പാക്കുന്നതിനായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി (ആവാസ്) നടപ്പിലാക്കി (സര്‍ക്കാര്‍ ഉത്തരവ് നം . 1325/2016/തൊഴില്‍ തീയതി 27/10/2016). പദ്ധതിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ആഭ്യന്തരം, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങി മറ്റ് വകൂപ്പുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഏകീകൃത ഇന്‍ഷുറന്‍സ് ലിങ്ക്ഡ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടുകൂടി ഇന്‍ഷുറന്‍സ് പദ്ധതി മുഖേന ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസുരക്ഷിതത്വം ഉറപ്പുവരുത്താനാകും അതോടൊപ്പം വ്യക്തിഗത വിവരശേഖരണം നടത്തി ഡേറ്റാബാങ്ക് തയ്യാറാക്കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും.
പദ്ധതിയുടെ നടത്തിപ്പിനുള്ള സോഫ്റ്റ്വെയര്‍ നിര്‍മ്മാണത്തിനും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ള ഐഡന്‍റിഫിക്കേഷന്‍ കാര്‍ഡ് തയ്യാറാക്കുന്നതിനു ഇടെന്‍ഡര്‍ നടത്തി തെരഞ്ഞെടുത്ത ‘സ്മാര്‍ട്ട് ഐടി സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന എജന്‍സിയെ ഇതിന്‍റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.