“അപ്നാ ഘർ” / “ആവാസ്” പദ്ധതികൾ 

പ്രവാസി മലയാളികളുടെ ദുരിതങ്ങള്‍ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ ജോലിക്കെത്തുന്നവരുടെ ക്ഷേമം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ് ഇടതു സര്‍ക്കാര്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍വേണ്ടി പാലക്കാട്ട് കിന്‍ഫ്രയില്‍ നിര്‍മിക്കുന്ന ‘അപ്നാ ഘര്‍’ പാര്‍പ്പിടസമുച്ചയത്തിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. കഴിഞ്ഞ ദിവസം ഞാന്‍ അവിടം നേരിട്ടു കണ്ടിരുന്നു. 768 പേര്‍ക്കാണ് ഇവിടെ താമസിക്കാനുള്ള സൗകര്യമുള്ളത്. ഇതേ മാതൃകയില്‍ എറണാകുളം , തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ അപ്നാ ഘര്‍ നിര്‍മിക്കാനാണ് സംസ്ഥാന തൊഴില്‍ വകുപ്പിന്റെ പദ്ധതി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്മാര്‍ട് കാര്‍ഡുകളും ലഭ്യമാക്കുന്ന ‘ആവാസ്’ പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും .

  1. Aawas G.O: