തൊഴില്‍പഠനം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലില്‍ നൈപുണ്യം നേടുക എന്നത്. ഇതു മനസ്സിലാക്കിയാണ് കേന്ദ്രത്തില്‍ സ്‌കില്‍ ഡവലപ്‌മെന്റിനും സംരംഭകത്വത്തിനുമായി പ്രത്യേക വകുപ്പ് നിലവില്‍ വന്നത് . വകുപ്പു രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന നൈപുണ്യവകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി യുവസംരംഭകര്‍ക്കായുള്ള പദ്ധതിയായ പ്രധാനമന്ത്രി യുവ യോജനയും പ്രഖ്യാപിച്ചു