പേരാമ്പ്ര മണ്ഡലത്തിലെ മുതുകാടിൽ നിർമിച്ച ഗവ.ഐ ടി.ഐ.യുടെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിക്കുകയുണ്ടായി. ഉയര്‍ന്ന സാങ്കേതികജ്ഞാനമുള്ള തലമുറയ്ക്ക് നാടിനെ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഐടിഐ കൾക്ക് നിർണായക പങ്കു വഹിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ടി.ഐയ്ക്ക് വേണ്ടി 40 ലക്ഷം ചെലവിൽ തങ്ങളുടെ കൈവശമുണ്ടായിരു കെട്ടിടം നവീകരിച്ച് വര്‍ക്ക്ഷോപ്പും മറ്റ് പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയ ചക്കി’പ്പാറസര്‍വീസ് സഹകരണ ബാങ്കാണ്. ട്ര യിനികള്‍ക്കു വേണ്ട പഠനോപകരണങ്ങളും മെഷിനറീകളും വ്യാവസായിക പരിശീലന വകുപ്പ് ലഭ്യമാക്കും. ആദ്യഘ’ത്തില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ , മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷീനറി ട്രേഡുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 84 ട്രെയിനികള്‍ക്ക് 21 വീതമുള്ള നാല് ബാച്ചുകളിലായി അഡ്മിഷന്‍ നൽകും. ജനകീയ പങ്കാളിത്തത്തിലൂടെ ഐടിഐ യെ മികവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം.