Loading

Day: January 5, 2017

13 posts

ആദിവാസികളുടെ ഉന്നമനം ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം: മന്ത്രി ടിപി

ആദിവാസികളുടെ ഉന്നമനം ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം: മന്ത്രി ടിപി

കോടഞ്ചേരി ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം തങ്ങളുടെ ഉത്തരവാദിത്തമായി ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ദത്തെടുത്തതിന്റെ വാര്‍ഷികാഘോഷവും വസ്ത്രവിതരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം

മറീന കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

മറീന കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഫറോക്ക് > ഫറോക്ക് പഴയ പാലത്തിന് സമീപം ചെറുവണ്ണൂരില്‍ മലബാര്‍ ഗ്രൂപ്പ് സ്ഥാപിച്ച മറീന കണ്‍വന്‍ഷന്‍ സെന്റര്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വരേണ്ടിയിരുന്ന നിരവധി പദ്ധതികള്‍ വഴി മാറി പോയതിന്റെ കാരണം അടിസ്ഥാന സൌകര്യമില്ലായ്മയാണന്ന് മന്ത്രി പറഞ്ഞു. ലോകത്തില്‍ തന്നെ ഏറ്റവും പച്ചപ്പും പ്രകൃതി

ചന്ദനത്തോപ്പ് ഐടിഐയ്ക്ക് ഐഎസ്ഒ അംഗീകാരം: മന്ത്രി ടി പി ഐഎസ്ഒ സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു

ചന്ദനത്തോപ്പ് ഐടിഐയ്ക്ക് ഐഎസ്ഒ അംഗീകാരം: മന്ത്രി ടി പി ഐഎസ്ഒ സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു

കുണ്ടറ> ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയ്ക്ക് ഐഎസ്ഒ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടന്ന യോഗത്തില്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു. ഐടിഐകളെ ഗ്രേഡിംഗ് നടത്തി ഗുണനിലവാരം ഉറപ്പാക്കും. തൊഴില്‍ദായകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ ജോബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മന്ത്രി

സ്നേഹതീരത്തിലെ ക്രിസ്മസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തു.

സ്നേഹതീരത്തിലെ ക്രിസ്മസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തു.

വെഞ്ഞാറമൂട്  തെരുവിലലയുന്ന മനോരോഗികളുടെ പുനരധിവാസകേന്ദ്രമായ മിതൃമ്മല ഉതിരക്കുഴി സ്നേഹതീരത്തിലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്ളിന്‍ അധ്യക്ഷനായി. ഡി കെ മുരളി എംഎല്‍എ സംസാരിച്ചു. ചങ്ങനാശേരി ആര്‍ച്ച് ഡയോസിസ് മോണ്‍. മാണി പുതിയിടം സ്നേഹതീരം അന്തേവാസികള്‍ക്ക് ക്രിസ്മസ് പുതുവത്സരസന്ദേശം

ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി: മന്ത്രി ടി.പി ഉദ്ഘാടനം ചെയ്തു

ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി: മന്ത്രി ടി.പി ഉദ്ഘാടനം ചെയ്തു

നാദാപുരം വൃക്കരോഗംപോലുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വടകര തണല്‍, കല്ലാച്ചി ഇലാജ് ട്രസ്റ്റ് എന്നിവ സംയുക്തമായി കല്ലാച്ചിയില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡയാലിസിസ് മെഷീന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയും, ആര്‍ ഒ പ്ളാന്റ് പാറക്കല്‍ അബ്ദുള്ള

കേരളത്തെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കുവാന്‍ നടപ്പാക്കുന്ന പദ്ധതി “വിമുക്തി”

കേരളത്തെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കുവാന്‍ നടപ്പാക്കുന്ന പദ്ധതി “വിമുക്തി”

കേരളത്തെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരിവര്‍ജ്ജന പദ്ധതിയായ 'വിമുക്തി'ക്ക് തുടക്കമായി. ബഹു മുഖ്യമന്ത്രി പിണറായി വിജയനാണ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ സംസ്ഥാനതല ഉത്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ മിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ലഹരിക്ക് അടിമപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്

ഫറോഖ് ഇഎസ്ഐ ആശുപത്രിയുടെ കാര്യക്ഷമത

ഫറോഖ് ഇഎസ്ഐ ആശുപത്രിയുടെ കാര്യക്ഷമത

ഫറോഖ് ഇഎസ്ഐ ആശുപത്രിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രവർത്തനശേഷി ഉയർത്തുന്നതിനും വേണ്ട കൂടിയാലോചനകൾക്കായി വിളിച്ചു ചേർത്ത ട്രേഡ് യൂണിയൻ നേതാക്കളുടെയും, സംഘടന പ്രതിനിധികളുടെയും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. കേരളത്തിലെ തൊഴിലാളി സമൂഹത്തിന് ഏറെ ആശ്വാസകരമാണ് നമ്മുടെ നാട്ടിലെ ഇഎസ്ഐ ആശുപത്രികൾ. ഇഎസ്‌ഐ ആശുപത്രികളുടെ ശോചനാവസ്ഥകൾ പരിഹരിച്ചു അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ

പേരാമ്പ്ര മണ്ഡലത്തിലെ മുതുകാടിൽ നിർമിച്ച ഗവ.ഐ ടി.ഐ.യുടെ ഉദ്ഘാടനം

പേരാമ്പ്ര മണ്ഡലത്തിലെ മുതുകാടിൽ നിർമിച്ച ഗവ.ഐ ടി.ഐ.യുടെ ഉദ്ഘാടനം

പേരാമ്പ്ര മണ്ഡലത്തിലെ മുതുകാടിൽ നിർമിച്ച ഗവ.ഐ ടി.ഐ.യുടെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിക്കുകയുണ്ടായി. ഉയര്‍ന്ന സാങ്കേതികജ്ഞാനമുള്ള തലമുറയ്ക്ക് നാടിനെ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഐടിഐ കൾക്ക് നിർണായക പങ്കു വഹിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ടി.ഐയ്ക്ക് വേണ്ടി 40 ലക്ഷം ചെലവിൽ

വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് ദാനവും

വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് ദാനവും

വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് ദാനവും നിർവഹിക്കുകയുണ്ടായി. സംസ്ഥാനത്തെ ഐടിഐ കളിൽ പ്ളേസ് മെന്റ് സെല്ലുകൾ ഉടൻ തന്നെ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സെല്ലുകളെ സംസ്ഥാനതലത്തിൽ തന്നെ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും ഉതകുന്ന തരത്തിലാകും സെല്ലിന്റെ പ്രവർത്തനം. സംസ്ഥാനത്തെ പത്തു

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കൊല്ലം

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കൊല്ലം

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കൊല്ലം ആശ്രാമത്തുള്ള ഇൻഡസ്ട്രിയൽ ഹൈജിൻ ലബോറട്ടറി അങ്കണത്തിൽ തൊഴിലാളി സംഘടനാ നേതാക്കള്ക്കായി സംഘടിപ്പിച്ച തൊഴിൽജന്യരോഗങ്ങളും,ആരോഗ്യവും ബോധവൽക്കരണ ശിൽപശാലയിൽ പങ്കെടുക്കുകയുണ്ടായി. തൊഴിലാളികളും കർഷകരുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. ഫാക്ടറികളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ,ക്ഷേമം എന്നിവ സർക്കാർ ഉറപ്പുവരുത്തും. വിവിധതൊഴിൽ മേഖലകളിലെ തൊഴിലാളികൾ ആരോഗ്യപരമായി